കൊല്ലം ആർ പി മാളിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡിന്റെ ഷോറൂമിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണ്ണവുമായി സെയിൽസ് മാനേജർ മുങ്ങി. മലബാർ ഗോൾഡിലെ സെയിൽസ് സ്റ്റോക്ക് നടത്തുന്ന കണ്ണൂർ ഉളിക്കൽ വയത്തൂർ തൊമ്മിക്കാട്ടിൽ ജി ജോർജ് തോമസാണ് കളവ് നടത്തി സ്വർണ്ണവുമായി കടന്നത്. വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്.
12 വർഷത്തോളമായി ഇയാൾ മലബാർ ഗോൾഡിന്റെ ജീവനക്കാരനാണ്. എട്ട് വർഷമായി കൊല്ലം ഷോറൂമിലാണ് ജോലി ചെയ്യുന്നത്. പല പല ദിവസങ്ങളിലായി സ്വർണ്ണം കുറേശ്ശേ കടത്തിയതായി കരുതുന്നു. ഇയാളെ കാണാതായതിനാൽ സംശയം തോന്നി സ്വർണ്ണത്തിന്റെ സ്റ്റോക്ക് എടുത്തപ്പോളാണ് രണ്ടു കോടിയോളം രൂപയുടെ സ്വർണ്ണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും
പ്രതികരിക്കാൻ ഇവിടെ എഴുതുക