ജനപ്രിയ സീരിയൽ ഉപ്പും മുളകിൽ നിന്നും നടി നിഷ സാരംഗിനെ ഒഴിവാക്കിയെന്ന വാർത്ത ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. സംവിധായകൻ ഉണ്ണികൃഷ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് തന്നെ മനപ്പൂർവം സീരിയലിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും സീരിയൽ സെറ്റിൽ നിരവധി ആത്മപീഡനങ്ങളനുഭവിച്ചാണ് തൻ ഇത്രയും നാളും അഭിനയിച്ചിരുന്നതെന്നും നിഷ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. അഭിമുഖം പുറത്തു വന്നതോടെ നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഫ്ളവേഴ്സ് ചാനലിന്റെ യൂട്യൂബ് ചാനൽ അൺസബ്സ്ക്രൈബ് ചെയ്യുകയും നിഷ തിരിച്ചു വരാതെ ഇനി സീരിയൽ കാണില്ല എന്നും കമന്റ് ചെയ്തുകൊണ്ട് ലക്ഷക്കണക്കിനാരാധകരാണ് നിഷയ്ക്ക് പിന്തുണ നൽകിയത്. ഇപ്പോൾ നിഷയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് അമ്മ, ആത്മ എന്നീ സംഘടനകൾ രംഗത്തെത്തി. ഫ്ളവേഴ്സ് ചാനലും ചർച്ചയ്ക്ക് തയ്യാറാണെന്നറിയിച്ചു. അമ്മയുടെ പിന്തുണയറിയിച്ചു കൊണ്ട് നടൻ മമ്മൂട്ടി നിഷയെ നേരിട്ട് വിളിക്കുകയായിരുന്നു.
https://www.facebook.com/permalink.php?story_fbid=243829573079707&id=100023579982467
നടി മാല പാർവതിയാണ് പിന്തുണയറിയിച്ചു കൊണ്ട് മമ്മൂട്ടി വിളിച്ച വിവരവും ചർച്ചയ്ക്ക് ചാനൽ തയ്യാറായ വിവരവും അറിയിച്ചത്. ചർച്ചകൾക്ക് ശേഷം സീരിയലിൽ തുടരുമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഫെയ്സ് ബുക്കിലൂടെയാണ് മാല പാർവതി ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/permalink.php?story_fbid=243931406402857&id=100023579982467
ഉപ്പും മുളകും സീരിയലില്‍ നിന്നും നടിയെ പുറത്താക്കി; സംവിധായകനെതിരെ നടി രംഗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക