ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും സൂപ്പർ കോമ്പിനേഷനായി കഴിക്കാൻ പറ്റുന്ന നെല്ലിക്ക ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
നെല്ലിക്ക – 5 എണ്ണം
ചെറിയുള്ളി – 10 എണ്ണം
വറ്റൽ മുളക് – 8 മുതൽ 10 എണ്ണം വരെ
കറിവേപ്പില – ഒരു തണ്ട്
ഇഞ്ചി – ഒരു കക്ഷണം
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
നെല്ലിക്ക, ചെറിയുള്ളി, വറ്റൽ മുളക്, , കറിവേപ്പില, ഇഞ്ചി എന്നിവ അരച്ചെടുക്കുക. അമ്മിയിൽ വച്ചരച്ചാൽ അത്രയും സ്വാദ് കൂടും. അരച്ചെടുത്ത മിശ്രിതത്തിലേക്ക് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് തിരുമ്മുക. സ്വാദിഷ്ടമായ നെല്ലിക്ക ചമ്മന്തി തയ്യാർ. ചൂട് ചോറിനോടൊപ്പവും കഞ്ഞിയോടൊപ്പവും കഴിക്കാൻ പറ്റിയ വിഭവമാണ്. മുളകൊഴിവാക്കിയാൽ സാലഡായും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക