മഹേഷ് ഭാവന സൗമ്യക്ക് കൊടുത്ത കുമ്പിളപ്പം അത്ര പെട്ടെന്നൊന്നും നമ്മൾ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല. ഈ കുമ്പിളപ്പം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ? കുമ്പിളപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
വറുത്ത അരിപ്പൊടി: രണ്ട് കപ്പ്
ശർക്കര ചീകിയത്: ഒന്നര കപ്പ്
ഞാലിപ്പൂവൻ പഴം: മൂന്നോ നാലോ
തേങ്ങാ ചിരകിയത്: ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത്: ഒരു ടീസ്പൂൺ
ജീരകം പൊടിച്ചത്: ഒരു ടീസ്പൂൺ
വയണയിലയും ഈർക്കിലും: ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ചീകിയ ശർക്കര വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് തിളയ്ക്കാത്ത പരുവത്തിൽ അലിയിച്ചെടുത്ത് അരിച്ച് മാറ്റിവയ്ക്കുക. അരിപ്പൊടി ചെറുതായി ചൂടാക്കി അതിലേക്ക് ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, ഞാലിപ്പൂവൻ പഴം, തേങ്ങാ ചിരകിയത്, ശർക്കര പാനി എന്നിവ ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇത് ഉരുളകളാക്കി വയണയിലയിൽ പൊതിഞ്ഞ് ഈർക്കിൽ കുത്തി ഉറപ്പിച്ചതിനു ശേഷം ഇഡ്ഡലി തട്ടിൽ വച്ച് ആവികയറ്റി എടുക്കുക. സ്വാദിഷ്ടമായ കുമ്പിളപ്പം തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക