അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ഇന്ന് ലോകസഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ബിജെപിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച രാഹുൽ ഗാന്ധി പ്രസംഗത്തിനൊടുവിൽ നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു.
രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയ മോദി പിന്നീട് അദ്ദേഹത്തെ അടുത്തുവിളിച്ച് സംസാരിക്കുകയുമുണ്ടായി.
പ്രസംഗത്തില്‍ ബി.ജെ.പിക്ക് നന്ദിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കോണ്ഗ്രസുകാരനായിരിക്കുന്നതിന്റെയും ഇന്ത്യക്കാരനായിരിക്കുന്നതിന്റെയും മൂല്യം മനസിലാക്കി തന്നത് ബി.ജെ.പിയും ആര്.എസ്.എസുമാണ്. നിങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടായിരിക്കാം. നിങ്ങളെന്നെ പപ്പു എന്ന് വിളിക്കുന്നു. എന്നാല്‍ എനിക്ക് നിങ്ങളോട് ദേഷ്യമില്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ആരോടും ദേഷ്യം വെച്ചുപുലര്ത്താറില്ലെന്നും എല്ലാവരോടും സ്നേഹമാണെന്നും പ്രസംഗിച്ച രാഹുല്‍ അത് തെളിയിക്കുന്നതിനു കൂടിയാണ് പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക