വ്യാജ സന്ദേശങ്ങൾ തടയാൻ പുതിയ നീക്കവുമായി പ്രമുഖ മെസ്സേജിങ് ആപ്ലികേഷനായ വാട്സാപ്പ്. സന്ദേശങ്ങൾ കൂട്ടമായി ഫോർവേഡ് ചെയ്യുന്ന ഫീച്ചറിനാണ് വാട്സാപ്പ് നിയന്ത്രണമേർപ്പെടുത്താൻ പോകുന്നത്. ഇനി മുതൽ ഒരേ സമയം ഒരു സന്ദേശം അഞ്ചിൽ കൂടുതലാളുകൾക്ക് ഫോർവേഡ് ചെയ്യാൻ സാധിക്കുകയില്ല.
വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് നടപടികള്‍ എടുത്തതിന് തൊട്ട് പിന്നാലെയാണ് വാട്സ്ആപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ സന്ദേശം അയയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്സ് ആപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു. വ്യാജ വാര്‍ത്തളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക