കൊച്ചി പെരുമ്പാവൂർ ഇടത്തിക്കാട് കോളേജ് വിദ്യാർത്ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് രാവിലെ 10. 45 ഓടെയായിരുന്നു സംഭവം. വാഴക്കുളം എം ഇ എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. നിമിഷയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെ 10.45 ന് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് നിമിഷയെ കടന്നുപിടിച്ചതിന് ശേഷം കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇത് തടയുന്നതിനിടയിലാണ് നിമിഷയുടെ അച്ഛന് പരിക്കേറ്റത്.
നിമിഷയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായൊരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക