നായകനായും സുന്ദരനായ വില്ലനായും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടനാണ് ദേവൻ. ഇടയ്ക്ക് വച്ച് ദേവൻ പെട്ടെന്ന് മലയാളം സിനിമയിൽ നിന്നും അപ്രത്യക്ഷനായി. തമിഴിലേക്ക് ചേക്കേറി അവിടെ വില്ലനായും സഹനടനായും ശോഭിച്ച ദേവൻ ഇപ്പോൾ അരവിന്ദന്റെ അതിഥികൾ, കൂടെ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരികെയെത്തിയിരിക്കുകയാണ്.
എന്നാൽ മലയാളത്തിൽ നിന്നും ഇടയ്ക്ക് ബ്രേക്ക് വന്നത് തനിക്ക് അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടോ താൻ വേണ്ടാന്ന് വച്ചിട്ടു അല്ല. തന്റെ അവസരങ്ങൾ സൂപ്പർസ്റ്റാർസ് നഷ്ടപ്പെടുത്തിയത് കൊണ്ടാണെന്ന് ഒഎസ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞു.
“നായകനേക്കാള്‍ വില്ലന്‍ ശ്രദ്ധ ലഭിക്കുമെന്ന് ഭയന്ന് സൂപ്പര്‍സ്റ്റാറുകളാണ് എന്നെ സിനിമയില്‍ നിന്ന് തഴഞ്ഞത് . രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സൂര്യ എന്നിങ്ങനെ പ്രമുഖരായ ഒട്ടേറെ നടന്മാരോടൊപ്പം ഞാന്‍ അഭിനയിച്ചു. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു. താന്‍ അഭിനയിച്ച പലസിനിമകളിലും നായകനൊപ്പം പ്രതിനായകുനും അംഗീകരിക്കപ്പെട്ടു. പിന്നീട് ഞാന്‍ തഴയപ്പെടുകയായിരുന്നു.” ; ദേവൻ പറഞ്ഞു.
നായകനേക്കാള്‍ ശ്രദ്ധ വില്ലന്‍ ലഭിക്കുമോ എന്ന ഭയപ്പാടായിരുന്നു ഇതിനു പിന്നിലെന്നും ദേവന് വ്യക്തമാക്കി.
വിജയുടെ പാദത്തിന് മുകളിൽ കാൽ കയറ്റിവച്ച കീർത്തി സുരേഷിന് ആരാധകരുടെ അസഭ്യവർഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക