കേരളത്തിന്റെ കാഷികോത്സവമാണ് ഓണം. ഓണസദ്യയും ഓണപ്പൂക്കളവും ഓണക്കോടിയുമൊക്കെ ഓണത്തിലെ ഒഴിച്ച് കൂടാൻ കഴിയാത്ത ഘടകങ്ങളാണ്. അത്തം മുതൽ പത്ത് ദിവസം വരെ വീടിനു മുന്നിൽ കേരളീയർ പൂക്കളമൊരുക്കുന്നു.
പണ്ട് കാലത്ത് നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമുള്ള പൂക്കൾ കൊണ്ടതാണ് നാം പൂക്കളം നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറിയതോടെപൂക്കളമൊരുക്കാൻ പൂക്കൾ നമ്മൾ കാശ് കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാനത്തിലെ പൂക്കൾ കേരളത്തിന്റെ സ്വന്തം പൂക്കളത്തിൽ ഇടം പിടിക്കുമ്പോഴും ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത നമ്മുടെ ചില നാട്ട് പൂക്കളുണ്ട്.
ഓണപ്പൂക്കളത്തിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത പൂക്കളെക്കുറിച്ചറിയാം..
തുമ്പ
തുമ്പപ്പൂവിനെക്കുറിച്ച് കേട്ടുകേള്‍വി മാത്രം ഉള്ള ഒരു കാലഘട്ടത്തിലേക്കാണ് ഇനി നമ്മുടെ പോക്ക്. കാരണം അത്രയേറെ നാട്ടിന്‍പുറത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പൂവാണ് തുമ്പ. പൂക്കളത്തിലെ ഒഴിവാക്കാനാവാത്ത ഒരു പൂവാണ് തുമ്പപ്പൂ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുണ്ടെങ്കില്‍ മാത്രമേ ഓണപ്പൂക്കളം പൂര്‍ണമാകുകയുള്ളൂ.
തുളസി
പൂജക്കും പൂക്കളം ഉണ്ടാക്കാനും ഒരു പോലെ പ്രധാനപ്പെട്ട ഒന്നാണ് തുളസി. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ കാര്യത്തില്‍ തുളസിയില്ലാതെ ഒരിക്കലും പൂക്കളം പൂര്‍ണമാകുകയില്ല.
തെച്ചി
നമ്മുടെ നാട്ടിന് പുറത്തെ സ്ഥിരം സാന്നിധ്യമാണ് തെച്ചി. ഓണപ്പൂക്കളത്തില് ശ്രദ്ധേയ സാന്നിധ്യമറിയിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് തെച്ചി. നമ്മുടെ നാട്ടില്‍ വളരെ എളുപ്പത്തില്‍ കിട്ടുന്ന ഒന്നായതു കൊണ്ടും തെച്ചിക്ക് ആവശ്യക്കാര്‍ കൂടുതലായിരിക്കും.
ചെമ്പരത്തി
ഓണപ്പൂക്കളം പൂര്‍ണമാകണമെങ്കില്‍ ചെമ്പരത്തിയുടെ സാന്നിധ്യം അനിവാര്യമാണ്.
ശംഖുപുഷ്പം
ശംഖുപുഷ്പമാണ് ഓണപ്പൂക്കളത്തില് സാന്നിധ്യമറിയിക്കേണ്ട മറ്റൊരു പുഷ്പം. ഓണത്തെ കളര്‍ഫുള്‍ ആക്കുന്ന കാര്യത്തില്‍ ശംഖുപുഷ്പത്തിന്റെ പങ്ക് ചില്ലറയല്ല.
ജമന്തി
ജമന്തിയും ഓണപ്പൂക്കളത്തില് ഒട്ടും പുറകില്‍ നില്‍ക്കേണ്ട ഒന്നല്ല. പല നിറത്തിലുള്ള ജമന്തി പുഷ്പങ്ങള്‍ ഉണ്ട്. ഓറഞ്ച്. വെള്ള, ചുവപ്പ് എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ജമന്തി പുഷ്്പങ്ങളാണ്. ഇതെല്ലാം ഓണപ്പൂക്കളം കളര്‍ഫുള്‍ ആക്കാന്‍ സഹായിക്കും.
മന്ദാരം
വെള്ള നിറത്തിലുള്ള മന്ദാരം പൂക്കളത്തിലുണ്ടെങ്കില്‍ അതിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്. മറ്റ് പൂക്കളെ അപേക്ഷിച്ച് അല്പം വലുതായിരിക്കും മന്ദാരം. വെള്ളനിറം തന്നെയാണ് ഇതിന്റെ പ്രത്യേകതയും.
കൊങ്ങിണിപ്പൂവ്
കൊങ്ങിണിപ്പൂവാണ് മറ്റൊന്ന്. കൊങ്ങിണിപ്പൂവിന് ഒടിച്ചുറ്റി എന്നും പേരുണ്ട്. ഇത് പല നിറങ്ങളില്‍ ഉണ്ട്. മഞ്ഞ, നീല ചുവപ്പ് എന്നീ നിറങ്ങളില്‍ കൊങ്ങിണിപ്പൂവുണ്ട്. ഇത് പൂക്കളത്തിലെ പ്രധാന ആകര്‍ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഹനുമാന് കിരീടം
ഹനുമാന് കിരീടം അഥവാ കൃഷ്ണ കിരീടം എന്ന പുഷ്പവും ഓണപ്പൂക്കളത്തിലെ അവിഭാജ്യ ഘടകമാണ്. ഓറഞ്ചം ചുവപ്പും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്ന്. നാട്ടിന്‍പുറത്തെ സാധാരണ കാഴ്ചയാണ് ഓണത്തോടടുക്കുമ്പോള്‍ കൃഷ്ണ കിരീടം പൂത്തു നില്‍ക്കുന്നത്.
മുക്കുറ്റി
മുക്കുറ്റിയെ ഒരിക്കലും ഒണപ്പൂക്കളത്തില് നിന്ന് ഒഴിവാക്കരുത്. ഇത് പൂക്കളത്തെ വളരെയധികം സുന്ദരമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. മുകളില്‍ പറഞ്ഞ പൂക്കളെല്ലാം തന്നെ പൂക്കളത്തെ മനോഹരമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഓണാഘോഷങ്ങളിൽ വ്യത്യസ്തയാകാൻ ഈ സ്റ്റൈലുകൾ പരീക്ഷിക്കൂ; ഓണപ്പുടവയിലെ പുത്തൻ ട്രെൻഡുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക