നടനും സംഗീത സംവിധായകനുമായ ഹരിനാരായൺ (57) അന്തരിച്ചു. ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ ആണ് ആദ്യചിത്രം. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ വീണ്ടും അദ്ദേഹം സംഗീതസംവിധാന രംഗത്ത് സജീവമായിരുന്നു.
മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളില്‍ രണ്ടാം വരവില്‍ അദ്ദേഹം സാന്നിധ്യമറിയിച്ചു.ജോണിന്റെ ജീവിതശൈലി പിന്തുടര്ന്നിരുന്ന ഹരിനാരായണന് സാംസ്കാരികസദസ്സുകളിലെ നിത്യ സാന്നിധ്യമായിരുന്നു. സ്വാതന്ത്യ ദിനത്തില്‍ കോഴിക്കോട്ട് തുംമ്രി സംഗീതക്കച്ചേരി നടത്താനിരിക്കെയാണ് തബലിസ്റ്റ് കൂടിയായ ഹരിനാരായണന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക