മലവെള്ളം ശക്തമായി ഒഴുകിയെത്തുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു.
എടത്വ – വീയപുരം – ഹരിപ്പാട് റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. എടത്വ – വീയപുരം – ഹരിപ്പാട് റൂട്ടില്‍ കിഴക്കന്‍ മലയില്‍ നിന്നുള്ള വെളളം ഒഴുകി വന്നുകൊണ്ടിരിക്കുകയാണ്.
പമ്പ ഡാമിലെയും മറ്റും വെള്ളപ്പാച്ചില്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ കരണമായി. പ്രദേശത്ത് എതിര് ദിശയില്‍ നിന്ന് മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുമുണ്ട്. കൂടാതെ റോഡിനിരുവശത്തും താമസിക്കുന്ന പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് കടന്നു പോകുമ്പോൾ വെളളം കയറുന്നുമുണ്ട്.
ദുരിതത്തിൽപ്പെട്ടവർക്ക് കൈത്താങ്ങുമായി മെഗാതാരമെത്തി; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മമ്മൂട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക