കനത്ത മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് 30 വർഷത്തിന് ശേഷം പാലക്കാട് ചുള്ളിയാർ അണക്കെട്ട് തുറന്നു.
അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക