നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിൽ സംവിധായകൻ ഫാസിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ് തുടങ്ങി വമ്പൻ താരനിരയാണുള്ളത്. എന്നാൽ ചിത്രത്തിന്റേതായി ഏറ്റവുമൊടുവിൽ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ചിത്രത്തിൽ പോലീസ് ഓഫീസറിന്റെ വേഷത്തിൽ അഭിനേതാവായും പൃഥ്വിരാജ് എത്തുന്നു എന്നുള്ളതാണ്.
ഈ അഭ്യൂഹത്തിന് ഔദ്യോഗികമായ സ്ഥിദ്ധീകരണം ഉണ്ടായിട്ടില്ലെങ്കിൽ കൂടിയും വാർത്ത പരന്നതോടെ പൃഥ്വിരാജ് ആരാധകർ ഇരട്ടി സന്തോഷത്തിലാണ്. വാർത്ത സത്യമാണെങ്കിൽ മോഹൻലാലും പൃഥ്വിരാജുമ് ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ചിത്രം കൂടിയാകും ലൂസിഫർ.
നാടൻപാട്ടിന്റെ ശീലുമായി മമ്മൂട്ടി; കുട്ടനാടൻ ബ്ലോഗിലെ മനോഹരഗാനം കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക