കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെയും ഭാര്യയേയും ഗവണ്മെന്റ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു.
എന്നാൽ മഴ വീണ്ടും കനത്തതോടെ വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി. ബോട്ടിലാണ് ഗവണ്മെന്റ് ഗസ്റ്റ്ഹൗസിലേക്ക് അദ്ദേഹത്തെയും ഭാര്യയേയും എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക