ബാങ്കിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രബോഷണറി ഓഫീസർ/ മാനേജ്മന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ ബി പി എസ് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിവിധ ബാങ്കുകളിലായി 4102 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.
ഒക്ടോബർ 13, 14, 20, 21 തീയതികളിലായി തിരുവനന്തപുരം,,കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വച്ച് പ്രിലിമിനറി പരീക്ഷ നടക്കും.
കണ്ണൂർ വിമാനതാവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക