കാവേരി നദിക്ക് കുറുകെയുള്ള പാലം കനത്ത മഴയില്‍ തകര്‍ന്ന് വീണ് ഒഴുകിപ്പോയി. തൊണ്ണൂറ് വര്‍ഷം പഴക്കമുള്ളതാണ് പാലം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ജീവപായം ഉണ്ടായതായി റിപോര്‍ട്ടില്ല.
കാവേരി നദി കരകവിഞ്ഞതിനെ തുടർന്ന് താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിലാണ്. കർണാടകയുടെ മിക്ക ഇടങ്ങളിലും ഉരുൾപൊട്ടുകയും മിക്ക ജില്ലകളും വെള്ളത്തിന് അടിയിലാകുകയും ചെയ്തു. കൊടഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക