വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവർക്ക് സ്കൂള്‍ വഴി വീണ്ടും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എസ് എസ് എല്‍ സി സര്‍ട്ടിഫിക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ നൽകും . അതോടൊപ്പം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഉടന്‍ ആരംഭിക്കും.
നേരത്തെ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടമായവര്‍ക്ക് അവ വീണ്ടും സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഇതിനായി 36 ലക്ഷം പുസ്തകങ്ങള്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക