പ്രളയക്കെടുതിയെ തുടര്‍ന്ന് നേരത്തെ അടച്ച സ്കൂളുകള്‍ ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
നിലവില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഈ മാസം 31ന് മുന്‍പ് തന്നെ അവരവരുടെ സ്കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം.
എത്രയും പെട്ടെന്ന് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക