ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ദീപക് മിശ്രയാണ് ഗൊഗോയിയുടെ പേര് കേന്ദ്ര സർക്കാരിന് നൽകിയ കത്തിൽ പരാമർശിച്ചത്.
നിലവിലെ കീഴ്വഴക്കപ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റീസ് ശുപാർശ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. ശബ്ദിക്കുന്ന ജഡ്ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ഒന്നാം പ്രതിരോധ മുന്നണിയെന്ന് വിശ്വസിക്കുന്ന വ്യക്തി കൂടിയ ഗൊഗോയ് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ പ്രമുഖനാണ്.സാമൂഹ്യ ധാര്‍മ്മികതയ്ക്ക് മുകളിലായിരിക്കണം ഭരണഘടനാ ധാര്‍മ്മികതയെന്നും ഗൊഗോയ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക