പാകിസ്താന് പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ചുകൊണ്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയതിനെ തുടർന്ന് പാകിസ്താനി യുവതിക്കെതിരെ നടപടി.
സിലാകോട് വിമാനത്താവള ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിക്കെതിരെയാണ് നടപടിയെടുത്തത്. യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്റെ
വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പെരുമാറ്റച്ചട്ടം പാലിക്കാത്തതിന് യുവതിയുടെ രണ്ടുവര്‍ഷത്തെ ശമ്പളവര്‍ധനവും മറ്റ് ആനുകൂല്യങ്ങളും പിടിച്ചുവച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക