ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കൊടിയില്‍ റൂബൈസ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മൂന്നാം വാർഡിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.
രക്താർബുദ രോഗിയായ റുബൈസിനെ രക്തം ശർദ്ദിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാത്രി 9.50ന് ഇയാളെ വാര്‍ഡില്‍നിന്നു കാണാതാവുകയായിരുന്നു.
നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലൂടെ രോഗവിമുക്തനായിരുന്നു.കഴിഞ്ഞമാസം 20ന് മോഷണക്കേസുമായി ബന്ധപ്പെട്ടാണ് റുബൈസ് അറസ്റ്റിലായത്.
പിന്നീട് ഇയാള്‍ക്കു ഹണിട്രാപ്പ് ഇടപാടുമായി ബന്ധമുണ്ടെന്നു പോലീസ് കണ്ടെത്തുകയായിരുന്നു.
ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കി പാകിസ്താനി യുവതിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം
പ്രതികരിക്കാൻ ഇവിടെ എഴുതുക