ഫിഫ ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്ന് ലയണൽ മെസ്സി പുറത്ത്. 2006 ന് ശേഷം ഇതാദ്യമായാണ് മെസ്സിയില്ലാത്ത ഒരു അന്തിമ പട്ടിക പുറത്തിറങ്ങുന്നത്.
മൂന്നംഗ അന്തിമ പട്ടികയാണ് ഫിഫ പ്രഖ്യാപിച്ചത്. ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയവര്‍. സെപ്തംബര്‍ 24നാണ് വിജയികളെ പ്രഖ്യാപിക്കുക.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി അവസാന മൂന്നില്‍ ഇടം നേടാവാവാതെ പുറത്താവുന്നത്. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് നേടി കൊടുത്തതിനാണ് റൊണാള്‍ഡോയെ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക