തിരുവനന്തപുരം ബിസിനസ്സ് ഏരിയയിലെ ടെലിഫോണ്‍ എക്സചേഞ്ചുകളില്‍ പരിശീലനം നല്‍കുന്നതിന് ബിഎസ്എന്‍എല്‍ അപ്രന്റീസുകളെ തേടുന്നു.
ഇലക്ട്രോണിക്സ് മെക്കാനിക്/ ഇലക്ട്രീഷ്യന് / വയര്‍മാന്‍ / ഡ്രാഫ്ട്സ്മാന് സിവില്‍ എന്നീ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത് . നിലവില്‍ പതിനാറ് ഒഴിവുകളുണ്ട്.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സെപ്തംബര്‍ 18-ന് മുമ്പായി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ : 0471-2451244/ 2471099 /2577004
പ്രതികരിക്കാൻ ഇവിടെ എഴുതുക