ബാങ്കിംഗ് മേഖലയിൽ മികച്ച ഒരു ജോലി സ്വപ്നം കാണുന്നവർക്ക് അവസരം ഒരുക്കുകയാണ് സഹകരണ സർവീസ് പരീക്ഷാ ബോർഡ്. സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും ഉള്ള വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നു. മെയ് 15 നാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുക.
വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ബാക്കിയുള്ള ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cseb.kerala.gov.in എന്ന വെബ്സൈറ്റിൽ ഒഫീഷ്യൽ ലോഗിൻ വഴി പത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും ഇത് ബാധകമാണ്. ഒഴിവുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കേണ്ടതാണ്.
സഹകരണ സർവീസ് പരീക്ഷ ബോർഡിനെ ബന്ധപ്പെടുകയാണെങ്കിൽ ഇതിനായി ആവശ്യമുള്ള യൂസർ നെയിം, പാസ്സ്വേർഡ് എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0471-2468690,2468670 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക