ഇന്ത്യൻ നേവിയിൽ റിക്രൂട്ട്മെന്റ് ആരംഭിച്ചു. അഗ്നിവീർ SSR പോസ്റ്റിലേക്കാണ് നിയമനം. 300 ഒഴിവുകളാണുള്ളത്. മേയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്. ഗണിതവും ഊർജ തന്ത്രവും പഠിച്ചവരാകണം, പ്ലസ്ടുവിൽ 50 ശതമാനം വിജയവും അനിവാര്യമാണ്. 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരാകണം ഉദ്യോഗാർത്ഥികൾ. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
550 രൂപയും ജിഎസ്ടിയും അപേക്ഷ ഫീസായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://indiannavy.nic.in/ സന്ദർശിക്കുക.
അതേസമയം, കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാൻഡന്റുമാരെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആകെ 506 ഒഴിവുകളാണുള്ളത് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ബി.എസ്.എഫ്-186, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്/സി.ആർ.പി.എഫ്-120, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/സി.ഐ.എസ്.എഫ് 100, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്/ഐ.ടി.ബി.പി-58, സശസ്ത്ര സീമ ബാൽ/എസ്.എസ്.ബി-42). പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, മധുര, ബംഗളൂരു, വിശാഖപട്ടണം, തിരുപ്പതി, ഹൈദരാബാദ്, പനാജി (ഗോവ), മുംബൈ, ദൽഹി, കൊൽക്കത്ത ഉൾപ്പെടെ രാജ്യത്തെ 47 കേന്ദ്രങ്ങളിലായി ആഗസ്റ്റ് നാലിന് നടത്തുന്ന 2024ലെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) പരീക്ഷയുടെയും തുടർന്നുള്ള കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.upsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക