കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിന്മേൽ അറസ്റിലായയ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമ തെളിവുണ്ടാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി സി ജോർജ്ജ് ആരോപണമുന്നയിച്ചത്.
പീഡനം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിൽ ബിഷപ്പിനോടൊപ്പം കന്യാസ്ത്രീ സന്തോഷത്തോടെയിരിക്കുന്ന ഫോട്ടോയും വിഡിയോയും തന്റെ പക്കലുണ്ടെന്നും പി സി ജോർജ്ജ് അവകാശപ്പെട്ടു.
ചടങ്ങിൽ പങ്കെടുത്ത ക്യാമാറാമാന്റെ കയ്യിൽ നിന്നും കന്യാസ്ത്രീ ദുഖിതയായി ഇരിക്കുന്നുവെന്ന് വ്യാജ മൊഴി എഴുതി വാങ്ങിയതാണെന്നും പി സി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക