പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയാ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതാണ് മോദിയുടെ പേര് നിർദ്ദേശം ചെയ്യാൻ കാരണം.
പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി സൗന്ദർരാജൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ നോബേൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു എന്ന വാർത്തകൾ പുറത്ത് വന്നത്. വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടിട്ടില്ല.
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക