ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതും വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കി കൊണ്ടുള്ളതുമായുമായ സുപ്രീം കോടതിവിധികളെ പരസ്യമായി വിമർശിച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരൻ.
സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണം. എന്തിനും ഏതിനും കോടതി ഇടപെടുന്നു. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതികള്‍ അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്; സുധാകരന് പറഞ്ഞു.
തിങ്കളാഴ്ചത്തെ ഹർത്താൽ പിൻവലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക