മൂന്നാറിൽ കനത്ത മഴ. പ്രളയത്തിൽ തകർന്നടിഞ്ഞ മൂന്നാർ വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് ആയി വരുന്നതിനിടെയാണ് ശക്തമായ മഴ വീണ്ടുമെത്തിയത്. മഴ കനത്തതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉച്ചയോടെ ഉയര്‍ത്തും.
25 ക്യുമക്സ് ജലം മുതിരപ്പുഴ വഴി മൂന്നാറിലുള്ള ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മൂന്നാല്, മുതിരപ്പുഴ, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക