വയനാട് മാനന്തവാടി വെള്ളമുണ്ടയിൽ വ്യാജമദ്യം കഴിച്ച് അച്ഛനും മക്കളും മരിച്ചു. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകന് പ്രമോദ് (35), ബന്ധു പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വീട്ടിൽ പൂജയ്ക്കെത്തിയ ആൾ കൊടുത്ത മദ്യം ഉള്ളിൽ ചെന്നതിനു ശേഷമാണ് തിഗന്നായി മരിച്ചത്. എന്നാൽ തിഗന്നായിയുടെ മരണം വാർധക്യസഹജമായതാകുമെന്ന് കരുതി സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ തിഗന്നായിയുടെ മരണശേഷം രാത്രിയോടെ ബാക്കിയിരുന്ന മദ്യം കുടിച്ച മക്കളായ പ്രസാദും പ്രമോദും കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും. പ്രമോദ് യാത്രാമദ്ധ്യേയും പ്രസാദ് ആശുപത്രിയില്‍വച്ചും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക