ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഉച്ചയോടു കൂടി തുറക്കും. ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ഇതോടെ കല്‍പ്പാത്തി ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാട്ടുപ്പെട്ടി ഡാമില്‍ നിന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് രണ്ടു ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കണ്ട്രോള് റൂമുകള്‍ തുറന്നു. അതെ സമയം ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക