തിരുവനന്തപുരത്ത് ശംഖുമുഖം ,വലിയ തുറ തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള തീരങ്ങളിൽ കടൽ ഉൾവലിഞ്ഞു. 100 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരിക്കുന്നത്. മാത്രവുമല്ല തിരമാലകൾക്ക് പകരം കായലിലേതു പോലെയുള്ള ചെറിയ ഓളങ്ങളാണ് ഇപ്പോൾ കടലിൽ ദൃശ്യമാകുന്നതെന്ന് മൽസ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ ഉച്ച മുതൽ ഈ പ്രതിഭാസം തുടരുന്നുണ്ട്. കടല്‍ ഉള്‍വലിഞ്ഞത് അപായ സൂചനയാണോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.
കാലവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് കടലില്‍ പോയവരോടെല്ലാം വെള്ളിയാഴ്ച ഉച്ചയോടെ തിരികെയെത്താനാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളത്. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ് മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും; തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക