ശബരിമലയിൽ അയ്യപ്പദർശനത്തിനായി എത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയെ ബി എസ് എൻ എൽ സ്ഥലം മാറ്റിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നടപടിയെന്നോണം രഹ്നയെ ബി എസ് എൻ എൽ സ്ഥലം മാറ്റിയിരുന്നു. എന്നാൽ തന്റെ സ്ഥലംമാറ്റം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും അഞ്ച് വർഷമായി കാത്തിരുന്ന സ്ഥലംമാറ്റമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നതിനും രഹ്ന ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
രഹ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“സ്വാമി ശരണം
5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ… ”
https://www.facebook.com/rehanafathima.pathoos/posts/2190505624494620
ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് ബസ് സമരം
.
പ്രതികരിക്കാൻ ഇവിടെ എഴുതുക