നിലയ്ക്കലിന് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കല്‍ നിന്ന് ളാഹയിലേക്കുള്ള റോഡില്‍ 12 കി.മി അടുത്താണ് മൃതദേഹം കിടന്നിരുന്നത്.
പോലീസ് ലാത്തിച്ചാർജ്ജ് ഭയന്ന് ഒളിച്ച ശിവരാജൻ കാട്ടിലകപ്പെട്ടു പോവുകയായിരുന്നുവെന്ന് സംഘപരിവാർ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒക്ടോബർ 17 നാണ് ശിവരാജൻ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക