മേക്കോവറുകളിലൂടെ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് സൂര്യ. കെ വി ആനന്ദ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വന്ന സൂര്യയുടെ ഏറ്റവും പുതിയ സ്റ്റിൽ കണ്ട് സൂര്യയുടെ ആരാധകരാകെ ഞെട്ടിയിരിക്കുകയാണ്. ഇത് ശെരിക്കും സൂര്യ തന്നെയാണോ എന്നാണ് ആരധകർക്ക് സംശയം.
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ മോഹൻലാൽ കെ വി ആനന്ദ് ടീമിന്റെത്. പ്രഖ്യാപനം മുതൽ തന്നെ ഈ ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ സൂര്യയ്ക്ക് മിലിറ്ററി ഓഫീസറുടെ വേഷമാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ലൊക്കേഷൻ സിറ്റില്ലിൽ മുണ്ടും ഷർട്ടും ധരിച്ച് തികച്ചും നാടൻ ലുക്കിലാണ് സൂര്യയുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സൂര്യ 37 എന്ന പേരാണ് ഇതുവരെ സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക