മലയാളികളുടെ ഭക്ഷണശീലത്തിൽ നിന്നും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ചോറ്. എന്നാൽ ചോറ് വേവിക്കുന്ന വെള്ളം നമ്മൾ പലപ്പോഴും വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഈ കഞ്ഞിവെള്ളമുണ്ടെങ്കിൽ നമുക്ക് ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാം.
കഞ്ഞിവെള്ളം മുടിയ്ക്ക്
ആവശ്യമുള്ള സാധനങ്ങൾ
വേവിക്കാത്ത അരി – അര കപ്പ്
വെള്ളം – 2 കപ്പ്
അരി വെള്ളത്തിൽ കുതിർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.
ഈ വെള്ളം അരിച്ച് രണ്ടു ദിവസം ഏതെങ്കിലും തണുത്ത ഭാഗത്ത് അനക്കാതെ സൂക്ഷിച്ചു വയ്ക്കുക. 48 മണിക്കൂറിനു ശേഷം ഇത് ഫ്രിഡ്ജിലേക്ക് ണ്=മാറ്റി സൂക്ഷിക്കാം.
ഉപയോഗം
ഷാംപൂ, കണ്ടിഷണർ എന്നിവ ഉപയോഗിച്ചതിന് ശേഷം ഈ മിശ്രിതം കൊണ്ട് തലകഴുകുക. മുടിക്ക് തിളക്കവും ബലവും വർദ്ധിക്കും.
കഞ്ഞിവെള്ളം ചർമ്മത്തിന്
കഞ്ഞിവെള്ളം കുറച്ചെടുത്ത് ചർമ്മത്തിൽ ടോണർ ആയി ഉപയോഗിക്കാവുന്നതാണ്.
ഓട്സ് പൊടിച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കിയാൽ നാച്ചുറൽ ഫൈസി സ്ക്രബ്ബ് റെഡി.
വരണ്ട ചർമ്മമുള്ളവർ ഇതിനോടൊപ്പം അൽപ്പം ടീ ട്രീ ഓയിൽ ചേർത്തുപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക