ബൈക്ക് പ്രേമികളുടെ സ്വപ്ന ബ്രാൻഡായ കെ ടി എം കുഞ്ഞൻ ഡ്യുക്കുകൾ അവതരിപിപ്പിക്കാനൊരുങ്ങുന്നു. കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് 125 സിസി ഡ്യൂക്ക് ഡിസംബറില്‍ ഇന്ത്യയിലെത്തുകയാണ്. ഡ്യൂക്ക് 125 പരീക്ഷണ ഓട്ടം പുണെ നിരത്തില്‍ നടത്തിയതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ കെടിഎം ഡീലർഷിപ്പുകൾ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്കിംഗ് തുക 1000 രൂപ. ഏകദേശം 1.60 ലക്ഷം രൂപ കെടിഎം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.
എന്ജിന് കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്കിയിട്ടുള്ളതുമാണ് ഡ്യൂക്കിന്റെ മറ്റ് മോഡലുകളില്‍ നിന്നും കുഞ്ഞന്‍ ഡ്യൂക്കിനുള്ള പ്രധാന വ്യത്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക