സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ചിത്രങ്ങൾ പങ്കു വയ്ക്കുക സ്വഭാവികമാണ്. ചിലപ്പോഴൊക്കെ ഇത്തരം പങ്കുവയ്ക്കലുകളിൽ സദാചാര വാദവുമായി നിരവധി പേർ കമന്റിടാൻ വരുന്നതും നാം കാണാറുണ്ട്. കൂടുതലും നടിമാരുടെ ചിത്രങ്ങളിലാണ് ഇത്തരം സദാചാരക്കാരെ നാം കൂടുതലും കണ്ടു വരുന്നത്.
ഇത്തവണ സദാചാരക്കാർ ആക്രമിച്ചത് നടി അമല പോളിനെയായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള ചിത്രമാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ ഗുണ സിംഗര്‍ (Guna Singer) ചെയ്ത കമന്റ് ഇങ്ങനെ: ‘അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ‘ കമന്റിന് അമല മറുപടി നല്കി, ‘എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?’
അമലയുടെ കമന്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞതോടെ ആദ്യം മന്റിട്ടയാളും അമലയെ സപ്പോർട്ട് ചെയ്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ഗുണ വീണ്ടും കമന്റ് ചെയ്തു. എന്നാല്‍ ഗുണ മാത്രമല്ല മറ്റു പലരും അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് മോശം കമന്റുകളിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക