നടൻ ടോവിനോ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യാനൊരുങ്ങുന്നു. പല കാലങ്ങളിലായി പല വിഷയങ്ങളെക്കുറിച്ചുള്ള നടന്റെ ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ മുപ്പത് അധ്യായങ്ങളാണ് ഉള്ളത്. ഇതില്‍ തന്റെ ആദ്യകാലം മുതല്‍ ഇപ്പോള്‍ സിനിമാ നടനെന്ന നിലയിലുളളത് വരെയുളള ഓര്‍മ്മകളാണ് ടൊവിനോ പങ്കുവെക്കുന്നത്.
ടോവിനയുടേതായി ആദ്യമായി പുറത്തിറങ്ങുന്ന പുസ്തകം കൂടിയാണിത്. വിദ്യാഭ്യാസം,യാത്രകള്‍,വായന.സോഷ്യല്‍ മീഡിയ ആരാധകര്‍,സിനിമയിലെ അദ്യശ്യ മനുഷ്യര്‍,മതം,രാഷ്ട്രീയം,മനുഷ്യത്വം,തുടങ്ങി ഒട്ടറെ കാര്യങ്ങള്‍ പുസ്തകത്തില്‍ വിഷയമായിട്ടുണ്ട്. തന്നെ ഇഷ്ടപ്പെടുന്നവര്‍ താനില്ലാത്ത മറ്റു സിനികളെയും പ്രോല്‍സാഹിപ്പിക്കണമെന്ന അപേക്ഷ ടൊവിനോ തന്റെ ആരാധകരോട് പുസ്തകത്തില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക