പെൺകുട്ടിയെ ആകർഷിക്കാനായി യൂട്യൂബ് നോക്കി മൂങ്ങയെ അതിക്രൂരമായി കൊന്ന് ദുർമന്ത്രവാദം നടത്തിയായാൾ പിടിയിൽ. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിലെ ഫ്രീസറില്‍ നിന്നും മൂങ്ങയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മൂങ്ങയുടെ ആന്തരികാവയവങ്ങളും നഖവും ഇയാള്‍ വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക