തമിഴ് നാട്ടിൽ നാശം വിതച്ച് വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തമിഴ് സിനിമാതാരങ്ങളും മറ്റു സന്നദ്ധസംഘടനകളും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൂര്യ, കാര്‍ത്തി, ശിവകുമാര്‍, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് അവരുടെ പ്രോഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്മെന്റിന്റെ പേരില്‍ 50 ലക്ഷം രൂപ നല്‍കും. മേഖലയിലെ എന്‍ജിഒകള്‍ വഴിയാകും സംഭാവന കൈമാറുകയെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
നടൻ വിജയ് സേതുപതി 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. നടന് ശിവകാര്ത്തികേയന് 10 ലക്ഷം രൂപയും, തത്തുല്യമായ ദുരന്ത നിവാരണ സാമഗ്രഹികളും സംഭാവന ചെയ്യും.
2.0 ന്റെ വിജയാഘോഷ പരിപാടികൾക്കായി നീക്കിവച്ചിരിക്കുന്ന പണം ദുരിത ബാധിതര്‍ക്ക് നല്‍കുമെന്ന് രജിനികാന്ത് ഫാന്‍സ് അറിയിച്ചിട്ടുണ്ട്.
നടനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് കുമാറും സുര്യന് എഫ്എമ്മും ചേര്‍ന്ന് വാട്ടര്‍ ബോട്ടിലുകള്‍, പാല് പൊടി, സാനിറ്ററി നാപ്കിനുകള്‍, കൊതുക് തിരി, ബിസ്കറ്റ് തുടങ്ങി ദുരന്ത നിവാരണ സാമഗ്രഹികള്‍ സംഭാവന ചെയ്തു.
തമിഴ്നാട്ടിലെ വിവധ പ്രദേശങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളെയാണ് ഗജ കാര്യമായി ബാധിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോര്‍ട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക