നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാലാജി തരണീധരനും മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന സീതാകാത്തി എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ചിത്രത്തിൽ 85 വയസ്സുള്ള അയ്യാ ആദിമൂലം എന്ന ഹിറ്റ് നടന്റെ വേഷമാണ് വിജയ് സേതുപതി കൈകാര്യം ചെയ്യുന്നത്. 75 സെലിബ്രിറ്റികൾ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. വിജയ് സേതുപതിയുടെ 25 മത് ചിത്രമാണ് സീതാകാത്തി.
കലയെ സ്നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക