മൂന്നാര്‍: സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തവരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ജനകീയ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി ആയിരുന്നു അടിമാലി പത്താം മൈലില്‍ മര്‍ദ്ദിച്ച സംഭവം നടന്നത്. അടിമാലി കോതമംഗലം റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസില്‍ കയറിയ സംഘം ഓടിക്കൊണ്ടിരുന്ന വണ്ടിയില്‍വച്ച് ഡ്രൈവറെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക