അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത് പ്രസിഡന്റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. 1989 മുതൽ 1993 വരെയാണ് ജോർജ് ബുഷ് സീനിയർ അമേരിക്കയുടെ പ്രസിഡന്റായിരുന്നത്.
മകന് ജോര്‍ജ് ഡബ്ല്യു ബുഷും പിന്നീട് അമേരിക്കന്‍ പ്രസിഡന്റായി. ബുഷിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. ഗൾഫ് യുദ്ധകാലത്തെ അമേരിക്കൻ ഇടപെടൽ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. പാർക്കിൻസൺ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
1981 മുതൽ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിലൂടെയാണ് ബുഷ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. എട്ട് മാസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ ഭാര്യ ബാർബറ ബുഷ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക