ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എച്ച് ഐ വി ബാധിതര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ‘സാന്ത്വനം സ്വന്തം സുരക്ഷ’ പ്രോജക്ടും ‘ടുവേര്‍ഡ്സ് ഫ്രീഡം’ എന്ന സംഘടനയും പരിപാടിയില്‍ പങ്കാളികളായി കലൂരിലുള്ള അതോറിറ്റിയുടെ ഹാളില്‍ നടന്ന തൊഴില്‍ പരിശീലന പരിപാടി സിനിമാ താരം പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
മെഴുകുതിരി, സോപ്പ്, നീലം, ചന്ദനത്തിരി, ബാഗുകള്‍ എന്നിവയുടെ നിര്‍മാണം പരിശീലിപ്പിച്ചു. തൊഴില്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യമുള്ളവര്‍ കലൂരിലെ അതോറിറ്റിയുടെ ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക