നീണ്ട 25 വർഷങ്ങൾക്ക് ശേഷം സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാൻ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനായി ഒരുങ്ങുന്നത്. 25 വർഷങ്ങൾക്ക് മുന്പിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയ്ക്കാണ് എ ആർ റഹ്മാൻ സംഗീതസംവിധാനം ഒരുക്കിയത്.
ബെന്യാമിന്റെ പ്രശസ്തമായ നോവൽ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരത്തിൽ കേന്ദ്രകഥാപാത്രമായ നജീബായി പൃഥ്വിരാജ് വേഷമിടുന്നു. ഇതിനായി ഗംഭീര മേക്ക് ഓവറാണ് പൃഥ്വി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ തിരുവല്ലയില്‍ തുടങ്ങി രാജസ്ഥാന്, ജോര്‍ദ്ദാന്‍, ഒമാന്‍, ഈജിപ്റ്റ്, എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. രണ്ടുവര്‍ഷത്തോളം സമയമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.
റഹ്മാന്റെ സംഗീതത്തില്‍ മൂന്നു ഗാനങ്ങൾ ചിത്രത്തിലുണ്ടാകും. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഓസ്ക്കാര്‍ വേദിയില്‍ റഹ്മാനെപ്പോലെ തിളങ്ങിയ റസൂല്‍ പൂക്കിട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്.
ചിത്രത്തില്‍ അമലാപോള്‍ മറ്റൊരു പ്രധാന റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. കെജിഎ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ക്യമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ക്യാമറാമാന് എ യു മോഹനനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക