മലയാളസിനിമ പതിറ്റാണ്ടുകളായി രണ്ടു നെടുംതൂണുകളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. മമ്മൂട്ടിയും മോഹൻലാലും. ഈ രണ്ടുപേർ ഇല്ലാതെ മലയാള സിനിമയെ കുറിച്ച് ഇന്ന് ചിന്തിക്കാനാകാത്ത അവസ്ഥയാണുള്ളത്. മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയുമായി ഒടിയൻ തീയേറ്ററുകൾ കീഴടക്കാൻ ഒരുങ്ങുമ്പോൾ മോഹൻലാലിന് എല്ലാവിധ പിന്തുണനയുമായി മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയിലുണ്ട്. ഒടിയനിൽ ശബ്ദസാന്നിധ്യമായാണ് മമ്മൂട്ടി എത്തുന്നത്.
പലകാലങ്ങളിലായി 25 ഓളം ചിത്രങ്ങളിലാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിട്ടുള്ളത്. ഇതിൽ പല മോഹൻലാൽ ചിത്രങ്ങളിലും മമ്മൂട്ടി അതിഥി താരമായി എത്തിയിട്ടുണ്ട്. എന്തിനേറെ പറയുന്നു മമ്മൂട്ടിയുടെ സാന്നിധ്യമുള്ള എല്ലാ മോഹൻലാൽ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ മുതല്‍ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഈ ചിത്രങ്ങളിലെല്ലാം പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്തിടത്ത് മോഹന്‍ലാലിന്റെ പ്രതിസന്ധി സമയങ്ങളിലാണ് പലപ്പോഴും മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതും പുഷ്പം പോലെ മോഹൻലാലിന്റെ കഥാപാത്രത്തെ രക്ഷിച്ചെടുത്തിട്ടുള്ളതും.
ഇരുവരുടെയും ഫാൻസുകാർ തമ്മിൽ എന്നും വാക്പോര് ആണെങ്കിലും രണ്ടുപേരും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന സിനിമകൾ ഇരുവരുടെയും ഫാൻസുകാർ എന്നും ആഘോഷമാക്കിയിട്ടേ ഉള്ളൂ. ഇപ്പോഴിതാ മോഹൻലാൽ ആരാധകർ നാളുകളായി കാത്തിരിക്കുന്ന ഒടിയൻ റിലീസ് ആകുമ്പോൾ മമ്മൂട്ടി തന്റെ ശബ്ദത്തിലൂട എത്തുകയാണ്. ഇനി ചരിത്രം ആവർത്തിക്കുമോ എന്നുമാത്രമാണ് അറിയേണ്ടത്.
https://www.facebook.com/odiyanofficial/photos/a.179214759276944/444693472729070/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക