സാധാരണ ക്രിസ്മസിന് ഒരു ഭാര്യ ഭര്‍ത്താവിന് സമ്മാനിക്കുക കേക്ക് അല്ലെങ്കിൽ ഒരു ക്യാന്റില്‍ ലൈറ്റ് ഡിന്നര്‍. എന്നാല്‍ അതെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. തായ്വാനി സൂപ്പര്‍ സ്റ്റാര്‍ പാട്ടുകാരനും സംഗീത സംവിധായകനുമൊക്കെയായ ജേ ചൗവിന്റെ ഭാര്യ. ക്രിസ്മസ് സമ്മാനമായി ഈ ഭാര്യ ഭർത്താവിന് നൽകിയത് കോടികള്‍ വിലയുള്ള ഒരു ആഢംബര വാഹനമാണ്.
അതും വെറുമൊരു കാറല്ല, ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്യുവിയായ മൂന്നു കോടിയുടെ ലംബോര്‍ഗിനിയാണ് ആ സമ്മാനം. നിരവധി ആഢംബര വാഹനങ്ങള്‍ക്ക് ഉടമയാണ് നാല്പ്പതുകരനായ ജേ ചൗ. തായ്വാനിലാണ് ഇരുവരുടെയും താമസം. ചൗവിനുള്ള ജന്മദിന സമ്മാനം കൂടിയാണ് കാര്‍ എന്നാണ് ഭാര്യ പറഞ്ഞത്.
ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസാണ് സമ്മാനം. ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്നറിയിപ്പെടുന്ന ഉറൂസിന് 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഏകദേശം 324,000 ഡോളര്‍ അഥവാ മൂന്ന് കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക