കണ്ണൂർ: കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 12 വർഷങ്ങൾക്ക് ശേഷം ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മുച്ചിലോട്ടമ്മയെ കാണാൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. സജീവ് പെരുവണ്ണാൻ കുറുവാട് ആണ് മുച്ചിലോട്ടമ്മയുടെ കോലധാരി.
പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ദിവസങ്ങളായി നടന്നു വന്നിരുന്ന പെരുങ്കളിയാട്ടം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക