കണ്ണൂർ കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ വാഹനങ്ങൾക്ക് നേരെ കല്ലേറ്. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം തടഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.
അതേസമയം പാര്ട്ടിഗ്രാമങ്ങളിലുള്ളവര് പരിപാടിയില്‍ പങ്കെടുത്തത് സിപിഎമ്മിനെ ചൊടിപ്പിച്ചുവെന്ന് ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക